April 24, 2026

മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക

0
IMG-20210713-WA0064.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക

പോപുലര്‍ ഫ്രണ്ട് ഐക്യദാര്‍ഡ്യ സംഗമം സംഘടിപ്പിച്ചു
കല്‍പ്പറ്റ: മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ രാവിലെ 11ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും ഐക്യദാര്‍ഡ്യ സംഗമവും സംഘടിപ്പിച്ചു. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഇനിയും നടപ്പിലായിട്ടില്ല. നാമമാത്രമായി നടപ്പിലാക്കിയ ചില പദ്ധതികളാവട്ടെ നുണപ്രചാരണത്തിലൂടെ നിലച്ച അവസ്ഥയിലാണ്. മുസ്ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ പൂര്‍ണ്ണമായും അടിയന്തരമായി നടപ്പിലാക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ശിഹാബ് അമ്പലവയല്‍ , സെക്രട്ടറി എസ്.മുനീര്‍ , ജാഫര്‍ എം മുഹമ്മദലി കെ എന്നിവര്‍ നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *