October 14, 2026

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

0
lf2glfg1-cash.jpg
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
മാനന്തവാടി: ഉന്നത വിദ്യാഭ്യാസം നടത്തുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി ബ്ലോക്ക് പരിധിയിലെ താമസക്കാരും സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ നിലവില്‍ അംഗീകൃത കോഴ്‌സ് ചെയ്യുന്നവരും ആയിരിക്കണം. പ്ലസ് 2 കോഴ്‌സിന് പഠിക്കുന്നവരും മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സ്ഥാപന മേധാവിയില്‍ നിന്നുമുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് , ഇതേ ആവശ്യത്തിന് പഞ്ചായത്തില്‍ നിന്നും ധനസഹായം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. വരുമാനം കുറഞ്ഞ അപേക്ഷകര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകള്‍ ജൂലൈ 30 നകം ട്രൈബല്‍ എക്‌സ്റ്റെഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറങ്ങള്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, കുഞ്ഞോം, മാനന്തവാടി, കാട്ടിക്കുളം, തവിഞ്ഞാല്‍ എന്നീ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍ 04935 240210.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *