മഴയില്‍ തകര്‍ന്ന കലുങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു


Ad
മഴയില്‍ തകര്‍ന്ന കലുങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു

മാനന്തവാടി: മഴയില്‍ തകര്‍ന്ന കലുങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. മാനന്തവാടി ഇല്ലത്ത്‌വയല്‍ പെരുവക റോഡിലെ കലുങ്കാണ് ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന നിലയിലുള്ളത്. നഗരസഭാ പരിധിയിലെ ആറാട്ടുതറ–ഇല്ലത്തുവയല്‍–പെരുവക റോഡിലെ തകര്‍ന്ന കലുങ്ക് പുനര്‍ നിര്‍മിക്കാത്തത് അപകട ഭീഷണി ഉയര്‍ത്തുകയാണ്. പുഴയോരത്തുകൂടി കടന്നുപോകുന്ന റോഡില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച കലുങ്ക് 2018ലെ പ്രളയത്തില്‍ ഭാഗികമായി തകരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ കലുങ്കിനരികിലെ മണ്ണ്കൂടി ഇടിയാന്‍ തുടങ്ങിയതാണ് കാല്‍നടയാത പോലും ഭീതീയിലാക്കിയിരിക്കുന്നത്. ആറാട്ടുതറയില്‍ നിന്നും ഇല്ലത്ത്‌വയല്‍ വഴി മാനന്തവാടി ടൗണിലേക്കുള്ള എളുപ്പ വഴി കൂടിയാണിത്. പ്രദേശത്തെ രണ്ട് കോളനികളില്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കാല്‍നടയാത്രക്കും, ചെറിയ വാഹനങ്ങള്‍ കൊണ്ട് പോകുന്നതിനും ഉപയോഗിക്കുന്ന റോഡിലെ കലുങ്കാണ് തകര്‍ന്ന് കൊണ്ടിരിക്കുന്നത്. മാനന്തവാടി, പെരുവക, പാത്തിവയല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന തോടിന് കുറുകെയുള്ള ഈ കലുങ്ക് രണ്ട് ഡിവിഷനുകളുടെ അതിര്‍ത്തി പങ്കിടുന്നതാണ്. കലുങ്ക് പുനര്‍ നിര്‍മ്മിക്കണമെന്ന് നിരവധി തവണ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു ന്നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പാര്‍ശ്വഭിത്തി ഇടിഞ്ഞ് പോയ കലുങ്കിന് മുകളിലൂടെ ജീവന്‍ പണയം വച്ചാണ് ഇപ്പോള്‍ ആളുകള്‍ കാല്‍നട യാത പോലും ചെയ്യുന്നത്. അടിയന്തിരമായി കലുങ്കിന് സമീപത്ത് അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും, ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം ഉയരുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *