August 28, 2026

തൊണ്ടർനാട് എം റ്റി ഡി എം ഹയർ സെക്കൻഡറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

0
IMG-20210719-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട് എം റ്റി ഡി എം ഹയർ സെക്കൻഡറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

തൊണ്ടർനാട്: എം റ്റി ഡി എം ഹയർസെക്കൻഡറി സ്കൂളിലെ പാഠാനോപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ സഹായിക്കുന്നതിനുള്ള 'സ്നേഹസ്പർശം' പരിപാടിയുടെ ഭാഗമായി സ്കൂൾ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു . പി ടി എ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ, ഹെഡ്മാസ്റ്റർ അനിൽകുമാർ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് എ കെ ശങ്കരൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈമുന അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ താരേഷ്, പ്രിൻസിപ്പൾ അബ്രഹാം വി ജെ ,സ്റ്റാഫ്‌ സെക്രട്ടറി ബിജു പി ടി കെ എന്നിവർ ആശംസകൾ അറിയിച്ചു. സ്നേഹസ്പർശം പരിപാടിയുടെ കൺവീനർ സുനോജ് എസ് നന്ദി അറിയിച്ചു. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകളും ടാബും ടിവി യും പൊതുപഠന കേന്ദ്രമായ പാലേരി അംഗൻവാടിയിലേക്ക് ടി വിയും നൽകി. അധ്യാപകർ, മാനേജ്‍മെന്റ്, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്നാണ് ഇതിനുവേണ്ടിയുള്ള തുക സമാഹരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *