April 19, 2024

മുട്ടിൽ മരം കൊള്ള: നിഷ്‌ക്രിയത്വം വെടിഞ്ഞ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യണം -യൂത്ത് ലീഗ്

0
Thumb.jpg
മുട്ടിൽ മരം കൊള്ള: നിഷ്‌ക്രിയത്വം വെടിഞ്ഞ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യണം -യൂത്ത് ലീഗ്

 കൽപ്പറ്റ :മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു ഭൂമിയിലെ മരം കൊള്ളയുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് വയനാട്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ എല്ലാ തെളിവുകളും ലഭിച്ചിട്ടും പോലീസും വനം വകുപ്പും യാതൊരു നടപടിയും സ്വീകരിക്കാത്തത് ഭരണ കക്ഷി നേതാക്കളുടെ ഇടപെടൽ കൊണ്ടാണെന്നു യൂത്ത് ലീഗ് കുറ്റപ്പെടുത്തി. ആദിവാസികളടക്കമുള്ള സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ,കബളിപ്പിച്ചും കോടികളുടെ മരം കൊള്ള നടത്തുന്നതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥ- മരം മാഫിയ കൂട്ടുകെട്ട് പുറത്തു കൊണ്ടുവരുന്നതിന് ഹൈക്കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു .
പ്രതികളെ സംരക്ഷിക്കുകയും 
സത്യസന്ധമായ അന്വേഷണണം നടത്തിയ ഉദ്യോഗസ്ഥരെ ബലിയാടുക്കുകയുമാണ്‌ സർക്കാർ ചെയ്യുന്നത് .മരംകൊള്ളയുമായി
ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം വിവരം നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത് സർക്കാരും മാഫിയകളും തമ്മിലുള്ള കൂട്ടു കെട്ടിന്റെ ഭാഗമായാണ് . ഗുഡ് സർവീസ്‌ എൻട്രിയാണ് റദ്ധാക്കിയത്.നാലു മാസം മുമ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക് നൽകിയ രേഖയാണ് ഇപ്പോൾ റദ്ധാക്കിയത്.മരം കൊള്ളക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചും വേട്ടയാൽ തുടരുകയാണ്..
പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിച്ചാൽ യൂത്ത് ലീഗ് പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകും. ജില്ലാ പ്രസിഡൻ്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സി.കെ ഹാരിഫ്, ട്രഷറർ ഉവൈസ് എടവട്ടൻ ,സീനിയർ വൈസ് പ്രസിഡൻ്റ് അഡ്വ: എ.പി മുസ്ത്വഫ, ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, ജാഫർ മാഷ്, ഷമീം പാറക്കണ്ടി, സി.എച്ച് ഫസൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *