April 19, 2024

പുത്തുമല പുനരധിവാസം ഹര്‍ഷം പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും: ടി.സിദ്ധീഖ് എംഎല്‍എ

0
Sidheeq.jpg
പുത്തുമല പുനരധിവാസം

ഹര്‍ഷം പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും: ടി.സിദ്ധീഖ് എംഎല്‍എ
കല്‍പ്പറ്റ: 2019 ലെ ഉരുള്‍പൊട്ടലില്‍ സകലതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി ആവിഷ്‌കരിച്ച ഹര്‍ഷം പദ്ധതി മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ടി.സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ നീണ്ടുപോകുന്ന പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി എംഎല്‍എ താല്‍പര്യമെടുത്ത് വിളിച്ചുചേര്‍ത്ത സ്‌പോണ്‍സര്‍ മാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജനകീയ കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തില്‍ വെച്ചാണ് തീരുമാനമായത്. പൂര്‍ത്തീകരിക്കാനുള്ള വീടുകളുടെ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് സ്‌പോണ്‍സര്‍മാര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉറപ്പുനല്‍കി. ഇതുവരെ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് പദ്ധതിയുടെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുറസാഖ് അവതരിപ്പിച്ചു. യോഗത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് അധ്യക്ഷത വഹിച്ചു. ടി സിദ്ദിഖ് എംഎല്‍എ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റംലഹംസ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജു ഹെജമാടി, അബ്ദുല്‍ അസീസ്, സുനീറ മുഹമ്മദ് റാഫി, ജനകീയ കമ്മിറ്റി ഭാരവാഹികളായ ടി.ഹംസ ബി.സുരേഷ് ബാബു, വീടുകളുടെ സ്‌പോണ്‍സര്‍മാരായ മലബാര്‍ ഗോള്‍ഡ്, പീപ്പിള്‍ ഫൗണ്ടേഷന്‍, എസ്വൈഎസ്, തണല്‍, എച്ച് ആര്‍ പി എം, പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *