രാഹുലിന് സെഞ്ചുറി; സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തി മുന്‍നിര താരങ്ങള്‍


Ad
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബര മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ കെ എല്‍ രാഹുലിന് സെഞ്ച്വറി. കൗണ്ടി സെലക്റ്റ് ഇലവനെതിരെ ഒന്നാം ദിവസം കളിനിര്‍ത്തുമ്ബോ ഇന്ത്യ ഒമ്ബതിന് വിക്കറ്റിന് 306 റണ്‍സ് എന്ന നിലയിലാണ്. 150 പന്ത് നേരിട്ട രാഹുല്‍ 11 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 101 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി. 75 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

നാലിന് വിക്കറ്റിന് 107 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ രാഹുലും ജഡേജയും ചേര്‍ന്ന് കരകയറ്റി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 107 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *