May 8, 2024

സ്വകാര്യബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഗതാഗതമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി

0
Img 20210722 Wa0047.jpg
സ്വകാര്യബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഗതാഗതമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരിനിയോജകമണ്ഡലത്തിലെ അമ്പലവയലില്‍ സ്വകാര്യ ബസുടമ പെരുമ്പാടിക്കുന്നില്‍ പാലഞ്ചേരി രാജാമണിയെന്ന 48 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കണമെന്നും, സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഗതാഗത മന്ത്രിക്കും, മുഖ്യമന്ത്രിക്കും കത്ത് നല്‍കി. കോവിഡ് വ്യാപനവും, ലോക്ക്ഡൗണും മൂലം ബസ് ഓടാന്‍ കഴിയാത്തത് മൂലം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുഴുവന്‍ ബസ് ഓണേഴ്സുമാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇനിയൊരു ആത്മഹത്യ ഈ മേഖലയില്‍ നിന്നുണ്ടാകാതിരിക്കാന്‍ സ്വകാര്യ ബസുടമകള്‍ക്ക് സഹായകമാവുന്ന നടപടികളും, പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ ഇടപെടലുണ്ടാവണമെന്നും എം എല്‍ എ കത്തില്‍ അഭ്യര്‍ത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *