May 2, 2024

പൊഴുതന ഗ്രാമപഞ്ചായത്തിൽ ആയിരം ഡോസ് വാക്‌സിൻഷൻ ക്യാമ്പ്

0
20210718 181707.jpg
പൊഴുതന ഗ്രാമപഞ്ചായത്തിൽ ആയിരം ഡോസ് വാക്‌സിൻഷൻ ക്യാമ്പ് 

പൊഴുതന: പൊഴുതന ഗ്രാമ പഞ്ചായത്തിൽ ഇന്ന് 1000 ഡോസ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഉരുൾപൊട്ടൽ, വെള്ളംകയറാൻ സാധ്യത ഉള്ള പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലെ ആളുകൾക്കും ഇന്ന് വാക്‌സിൻ നൽകും. മേൽമുറി, വലിയപാറ, പൊഴുതന എന്നീ സെന്ററുകളിലായി 1000 ഡോസ് വാക്‌സിൻ നൽകാനാണ് തീരുമാനമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനസ് റോസ്ന പറഞ്ഞു. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വന്നാൽ ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തിരിക്കണം എന്ന ഉദ്ദേശത്തോടെയാണ് വാക്‌സിനേഷൻ നടത്തുന്നതെന്നും പ്രസിഡന്റ്‌ കൂട്ടിചേർത്തു. പൊഴുതന മെഡിക്കൽ ഓഫീസർ ഡോ. സുഷമയുടെയും എഫ് എച്ച് സി മെഡിക്കൽ ടീമിന്റെയും നേതൃത്വത്തിൽ ആണ് വാക്‌സിനേഷൻ നടക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *