May 14, 2026

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി

0
n301357552bbac664f682a4469d9a4e62ae6bda2f866a6f61f692e62c71058b7bc70fcfc70.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. കോഴ്സ് കഴിഞ്ഞ് മടങ്ങുമ്ബോള്‍ തിരികെ നല്‍കേണ്ട പതിനയ്യായിരം രൂപ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയില്ലെന്നാണ് ആക്ഷേപം. ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിക്കും.

രണ്ടുവര്‍ഷം മുന്‍പ് പിജി പൂര്‍ത്തിയാക്കിയ വനിത ഡോക്ടര്‍ കോഷന്‍ ഡിപ്പോസിറ്റായ പതിനയ്യായിരം രൂപ തിരികെ ആവശ്യപ്പെട്ടുകൊണ്ട് പല തവണ മെഡിക്കല്‍ കോളേജ് അക്കൗണ്ട്സ് വിഭാഗത്തെ സമീപിച്ചു. പണം കിട്ടാതെവന്നതോടെ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ വിളിച്ചു. അപ്പോഴാണ് വനിത ഡോക്ടര്‍ പണം നേരത്തെ കൈപ്പറ്റി എന്ന് അക്കൗണ്ട്സില്‍ വ്യാജ രേഖ ഉണ്ടാക്കിയ കാര്യം വ്യക്തമാകുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *