April 27, 2024

തുഷാരഗിരിയിൽ’ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് 24 ഏക്കര്‍ ഭൂമി ഭൂവുടമകള്‍ക്ക് തിരിച്ചുനല്‍കാൻ ഉത്തരവ്

0
Download.jpeg
കോടഞ്ചേരി:
തുഷാരഗിരിയിലെ 24 ഏക്കര്‍ പരിസ്ഥിതി ലോല പ്രദേശം സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഭൂവുടമകള്‍ക്ക് തിരിച്ചുകൊടുക്കുന്നതോടെ എക്കോ ടൂറിസം പദ്ധതി അനശ്ചിത്വത്തിലാകും. ഭൂമി കൈമാറുന്നതോടെ വെള്ളച്ചാട്ടം ഉള്‍പ്പടെ പ്രധാന കാഴ്ചകളിലേക്കുള്ള വഴി അടയും. പദ്ധതി ഉള്‍പ്പെടുന്ന പ്രദേശം വനംവകുപ്പ്, സ്വകാര്യവ്യക്തികളില്‍ നിന്ന്് പണം കൊടുത്ത് വാങ്ങുകയോ, അതൊഴിവാക്കി അളന്നുകൊടുക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.    
പ്രധാന വെള്ളച്ചാട്ടങ്ങളിലേക്കുള്ള വഴിയാണിത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞ് ഇവിടം തുറക്കുമ്പോള്‍ ഒരു പക്ഷെ ഈ വഴിയും ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളും ഇതുപോലെയുണ്ടാകണമെന്നില്ല. സ്വകാര്യ വ്യക്തികളുടെ കൈവശമിരുന്ന കൃഷിഭൂമിയാണ് പരിസ്ഥിതി ലോല പ്രദേശമെന്ന് കണ്ടെത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *