May 14, 2026

മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള മഹാത്മാ ക്ലബ്ബിന്റെ അവാർഡ് ഹരിത രമേശന്

0
IMG_20210725_111805.jpg
By ന്യൂസ് വയനാട് ബ്യൂറോ
മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള മഹാത്മാ ക്ലബ്ബിന്റെ അവാർഡ് ഹരിത രമേശന്

കൽപ്പറ്റ: പുത്തൂർവയൽ മഹാത്മാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് കണ്ണൂർ മാതമംഗലം സ്വദേശി ഹരിത രമേശന് നൽകി. അഡ്വ. ടി സിദ്ദിഖ് എം എൽ എ ഉപഹാരവും 10000 രൂപ ക്യാഷ് അവാർഡും സമ്മാനിച്ചു. ജീവകാരുണ്യ മേഖലയിൽ മികച്ച സാന്നിധ്യമായ ഹരിത രമേശൻ തന്റെ വരുമാനത്തിൽ നിന്നും നൽകുന്ന പ്രതിമാസ ചികിത്സ സഹായം ഒട്ടേറെ രോഗികൾക്ക് സഹായകമായിട്ടുണ്ട്. പച്ചക്കറി വ്യാപാരം തൊഴിലാക്കിയ അദ്ദേഹത്തിന്റെ തുച്ഛമായ വരുമാനത്തിൽ നിന്നും വലിയൊരു പങ്ക് ജീവകാരുണ്യ മേഖലയിൽ ചെലവഴിക്കാൻ താൽപര്യപ്പെടുന്ന അദ്ദേഹം പ്രളയ ദുരിത കാലത്ത് ആലുവയിലും വയനാട്ടിലും നടത്തിയ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയം ആയിരുന്നു. ക്ലബ്ബ് പ്രസിഡന്റ് സി ജയപ്രസാദ് അധ്യക്ഷത വഹിച്ചു. പി പി ആലി, കെ കെ രാജേന്ദ്രൻ, എസ് മണി, യു എ ജറീഷ്, പി എ അബ്ബാസ്, വി ഷാജി, യു റഫീഖ്, ഗഫൂർ കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *