November 6, 2026

വീട്ടുവളപ്പിൽ കഞ്ചാവ് നട്ടുവളർത്തി ; യുവാവ് പോലീസ് പിടിയിൽ

0
20-kanjavu.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വീട്ടുവളപ്പിൽ കഞ്ചാവ് നട്ടുവളർത്തി ; യുവാവ് പോലീസ് പിടിയിൽ
മൂപ്പൈനാട് : വീട്ടുവളപ്പിൽ കഞ്ചാവ് നട്ടുവളർത്തിയ യുവാവ് പോലീസ് പിടിയിൽ. മൂപ്പൈനാട് ചോലാടി ഗ്രീന്‍ ഗാര്‍ഡന്‍ ഷബീര്‍ അസീസ് (34) ആണ് പിടിയിലായത്. വയനാട് ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയായ വി.രജികുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും മേപ്പാടി സി.ഐ വി.പി സിറാജും സംഘവും മൂപ്പൈനാട് നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടത്തില്‍ വളര്‍ത്തുകയായിരുന്ന കഞ്ചാവ് ചെടികള്‍ പിടികൂടിയത്. ഗ്രീന്‍നെറ്റ് ഉപയോഗിച്ച് മറച്ച പച്ചക്കറി തോട്ടത്തിനിടയില്‍ പരിപാലിച്ചുവരുകയായിരുന്ന 3 വലിയ കഞ്ചാവുചെടികള്‍ ഇവിടെ നിന്നും കണ്ടെടുത്തു. ഷബീര്‍ അസീസിനെ അറസ്റ്റ് ചെയ്ത് എന്‍.ഡി.പി.എസ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *