May 14, 2026

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു

0
IMG-20210726-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു

വെള്ളമുണ്ട: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ ആര്‍ട്ടിസാന്‍സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വെള്ളമുണ്ട വില്ലേജ് കമ്മിറ്റി ടെലഫോണ്‍ എക്‌സേഞ്ചിന് മുമ്പില്‍ സംഘടിപ്പിച്ച സമരം ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു.കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം എം.മുരളി മാസ്റ്റര്‍, യൂണിയന്‍ ഏരിയാ ജോ. സെക്രട്ടറി രഞ്ജിത്ത് മാനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ.പി സുരേഷ് കുമാര്‍, ഐ.സി ജോസ്, കെ.പി മനോജ് കുമാര്‍, ജോബി ഒഴുക്കന്‍മൂല എന്നിവര്‍ നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *