April 29, 2024

രാജ്യദ്രോഹ കേസ് റദ്ദാക്കണം ; ആയിഷ സുൽത്താനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
N301626358f7dfeb86a0f50b25096728bc537edf1b002c6a3aa1940ee03921be2c601dc9bd.jpg

കൊച്ചി: തനിക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താന നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും തന്റെ വിമര്‍ശനങ്ങള്‍ ഏതെങ്കിലും തരത്തില്‍ കലാപങ്ങള്‍ക്ക് വഴിവെച്ചിട്ടില്ലെന്നുമാണ് ഐഷയുടെ നിലപാട്.

എന്നാല്‍ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള രണ്ട് കുറ്റങ്ങളും നിലനില്‍ക്കുമെന്നും ഹര്‍ജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. രാജ്യദ്രോഹക്കേസ് എടുത്തതിന് പിന്നാലെ അയിഷാ സുല്‍ത്താന ചില വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ ദുരൂഹമായി ഡിലീറ്റ് ചെയ്തെന്നും ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നുമാണ് കവരത്തി പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.ആയിഷയുടെ സാന്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഇതുവരെ കൈമാറിയിട്ടില്ലെന്നും ദ്വീപ് ഭരണകൂടം കോടതിയെ അറയിച്ചിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *