ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാമ്പയിന്‍ – രണ്ടാം ഘട്ടത്തിനു തുടക്കമായി


Ad
ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാമ്പയിന്‍ – രണ്ടാം ഘട്ടത്തിനു തുടക്കമായി

കൽപ്പറ്റ : ഹരിത കേരളം മിഷന്റെയും നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ടീന്‍ ഫോര്‍ ഗ്രീന്‍ – ഹരിത വീട്,ശുചിത്വ വീട് ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. 
ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയേഴ്‌സിന്റെ വീടുകളില്‍ ഉറവിടത്തില്‍ തന്നെ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് വെയ്ക്കാനും ഹരിത കര്‍മ്മ സേനയ്ക്ക് ഇവ കൈമാറുകയും ചെയ്യാനുള്ള സാഹചര്യമൊരുക്കുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ഓരോ എന്‍.എസ്എസ് വളണ്ടിയേഴ്‌സിന്റെ വീട്ടിലും കുറഞ്ഞത് 3 ബാഗുകളിലെങ്കിലും അജൈവ മാലിന്യങ്ങള്‍ ദിവസവും തരംതിരിച്ച് സൂക്ഷിക്കുകയും ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുകയും ചെയ്യും. 
ജില്ലയിലെ 2500 എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് ആദ്യഘട്ടത്തില്‍ ക്യാമ്പയിന്റെ ഭാഗമായിരുന്നു. രണ്ടാം ഘട്ടത്തില്‍ 2600 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കൂടി ക്യാമ്പയിന്റെ ഭാഗമാകും .ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രവേശനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാരും ക്യാമ്പയിന്റെ ഭാഗമാകും. ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
ഹരിത കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ക്യാമ്പയിന്‍ സംബന്ധിച്ച് അവതരണം നടത്തി. ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ അജൈവ മാലിന്യങ്ങളുടെ തരംതിരിവ് സംബന്ധിച്ച പരിശീലനം നല്‍കി. അജൈവ മാലിന്യങ്ങള്‍ വളരെ ലളിതമായി 3 രീതിയില്‍ തരംതിരിക്കാനാണ് പരിശീലനം നല്‍കിയത്. ഇത് സംബന്ധിച്ച് ക്ലീന്‍ കേരള കമ്പനി തയ്യാറാക്കിയ ഹ്രസ്വ വീഡിയോ ഇതിനോടകംതന്നെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയേഴ്‌സിന്റെ വീടുകളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും.
ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.എസ് ശ്യാല്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ വിഘ്‌നേഷ്, ജില്ലയിലെ 54 എന്‍.എസ്.എസ് യൂണിറ്റുകളില്‍ നിന്നുമായി 90 ഓളം വളണ്ടിയേഴ്‌സ് , ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *