ആദിവാസികളടക്കമുള്ള കർഷകരുടെ നെൽകൃഷിക്ക് തടസം നിൽക്കുന്ന വനം വകുപ്പ് നടപടി അംഗീകരിക്കില്ല: കിസാൻ കോണ്‍ഗ്രസ്


Ad
ആദിവാസികളടക്കമുള്ള കർഷകരുടെ നെൽകൃഷിക്ക് തടസം നിൽക്കുന്ന വനം വകുപ്പ് നടപടി അംഗീകരിക്കില്ല: കിസാൻ കോണ്‍ഗ്രസ്

പുൽപ്പള്ളി: കൊളവള്ളി പാടത്തെ ആദിവാസികളടക്കമുള്ള കർഷകരുടെ നെൽകൃഷിക്ക് തടസം നിൽക്കുന്ന വനംവകുപ്പ് നടപടി അംഗീകരിക്കാനാവില്ലെന്നും കിസാൻ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. വർഷങ്ങളായി കൃഷി ചെയ്ത് ഉപജീവനം നടത്തിവരുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവരെ ഇത്തവണ കൃഷിയിറക്കാൻ അനുവദിക്കാത്ത വനംവകുപ്പ് നടപടി പ്രതിഷേധാർഹമാണ്. നടപടിയുണ്ടാകാത്ത പക്ഷം പ്രക്ഷോഭപരിപാടികൾക്ക് വരുംദിവസങ്ങളിൽ രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു. 
കിസാൻ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ജോഷി സിറിയക്, സംസ്ഥാന സെക്രട്ടറി വി ടി തോമസ്, ബത്തേരി ബ്ലോക്ക് പ്രസിഡന്‍റ് വിജയൻ തോപ്രാംകുടി, മണ്ഡലം പ്രസിഡന്‍റ് ഷിനോജ് കളപ്പുര, ആന്‍റണി ചോലിക്കര, ജെയിംസ് മാപ്പനാത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൊളവളളിപ്പാടം സന്ദർശിച്ച് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *