October 16, 2026

ഹയർ സെക്കൻഡറി പരീക്ഷയിൽ വയനാടിന് 83 .23 ശതമാനം വിജയം

0
IMG_20210728_203723.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹയർ സെക്കൻഡറി പരീക്ഷയിൽ വയനാടിന് 83 .23 ശതമാനം വിജയം 
കല്‍പ്പറ്റ: പ്ലസ്ടു പരീക്ഷയില്‍ വയനാടിന് 83.23 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയ ശതമാനം കൂടിയിട്ടുണ്ട്. 9465 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 7878 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 910 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുകയും ചെയ്‌തു. ജില്ലയിലെ 60 സ്‌കൂളുകളില്‍ നിന്നായി 9598 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 52.89 ശതമാനമാണ് വിജയം. 1261 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 1195 പേരാണ് പരീക്ഷ എഴുതിയത്. 632 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഏഴുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *