July 14, 2026

21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

0
IMG-20210728-WA0060.jpg
By ന്യൂസ് വയനാട് ബ്യൂറോ
21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ 
കൽപ്പറ്റ :ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 21 ലിറ്റർ വിദേശമദ്യം പിടികൂടി കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും സംഘവും.  കൽപ്പറ്റയിൽ വെച്ച് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കെ.എല്‍ 12 ഡി 8666 നമ്പര്‍ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 21 ലിറ്റർ വിദേശ മദ്യം എക്സൈസ്  പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ പതിനാറാം മൈല്‍ സരസ്വതി ഭവനില്‍  കെ രാധാകൃഷ്ണന്‍(44)നെ അറസ്റ്റ് ചെയ്‌തു.പരിശോധനയില്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്,എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ ഷാജി ,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രകാശന്‍, ലത്തീഫ്, അമല്‍ദേവ് ,  ഷഫീഖ്, അനന്തുമാധവന്‍, പ്രോമിസ്, ഷാനിയ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *