September 21, 2026

വീട് കുത്തിതുറന്ന് മോഷണം; അന്വേഷണം ഊർജിതമാക്കി പോലീസ്

0
InShot_20210728_232235925.jpg
By ന്യൂസ് വയനാട് ബ്യൂറോ
വീട് കുത്തിതുറന്ന് മോഷണം; അന്വേഷണം ഊർജിതമാക്കി പോലീസ് 
 മാനന്തവാടി: കണിയാരം കുറ്റിമൂല കുന്നത്ത് സുബ്രഹ്‌മണ്യന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്നു ആറര പവൻ സ്വർണവും 85,000 രൂപയും നഷ്ടമായി.എരുമത്തെരുവില്‍ കട നടത്തുന്ന സുബ്രഹ്‌മണ്യന് ഉച്ചയൂണുമായി ഭാര്യ പോയ സമയത്തായിരുന്നു മോഷണം.ഇവര്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.വീടിന്റെ പുറക് വശത്തേ വാതിലുകളും, അലമാരയും കുത്തിതുറന്ന നിലയിലാണ് ഉണ്ടായത്.ചികിത്സക്കായി കുടുംബശ്രീയില്‍ നിന്നും വായ്പയെടുത്ത തുകയാണ് നഷ്ട്ടമായത്.
അലമാരയില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളും രേഖകളുമെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സംഭവം സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *