March 28, 2024

വ്യാജപരാതിയും വാര്‍ത്തയും; അന്വേഷണം ആവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കെ പി സി സി പ്രസിഡന്റിന് കത്ത് നല്‍കി

0
Untitled 2021 03 04t085511.642 5.jpg
വ്യാജപരാതിയും വാര്‍ത്തയും; അന്വേഷണം ആവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കെ പി സി സി പ്രസിഡന്റിന് കത്ത് നല്‍കി
കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്കുമായി ബന്ധപ്പെട്ട വ്യാജപരാതിയെ സംബന്ധിച്ചും, തനിക്കെതിരെ കെട്ടിചമച്ച വാര്‍ത്തയുടെ ഉറവിടം കണ്ടെത്തുന്നതിനും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് കത്ത് നല്‍കി. ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ജൂലൈ മാസം 24 ന് സ്വകാര്യ ചാനലില്‍ ഞാന്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്ന് ഡി സി സി സെക്രട്ടറി ആര്‍.പി ശിവദാസ് കെ പി സി സിയ്ക്ക് പരാതി നല്‍കി എന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഡി സി സി സെക്രട്ടറി താന്‍ പരാതി നല്‍കിയിട്ടില്ലയെന്നും വ്യാജ പരാതിയാണെന്നും സാക്ഷ്യപ്പെടുത്തി. ഡി സി സി പ്രസിഡന്റ് എന്ന നിലയിലും, എം എല്‍ എ എന്ന നിലയിലും ഒരു ദശാബ്ദത്തിലേറെക്കാലം നാടിന്റെ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ച എനിക്ക് എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരത്തിലുള്ള ഒരു ആരോപണങ്ങളും ഇന്നേ വരെ നേരിടേണ്ടി വന്നിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജില്ലയില്‍ ശക്തിയാര്‍ജിച്ച കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ചു കൊണ്ട് എന്നേയും പാര്‍ട്ടിയെയും സമൂഹത്തിനു മുന്‍പില്‍ മോശമായി ചിത്രീകരിക്കുകയാണ്. വാര്‍ത്തയുടെ ഉറവിടം കണ്ടെത്തുന്നതിനും ബാങ്ക് നിയമനത്തില്‍ ക്രമക്കേടുണ്ടെങ്കില്‍ അത് തെളിയിക്കുന്നതിനും അഴിമതിയുടെ കറ പുരളാതെ, കാര്യക്ഷമവും, സത്യസന്ധമായും, നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കുന്ന എന്റെ രാഷ്ട്രീയ പൊതുജീവിതത്തിലെ സത്യസന്ധത ജനസമക്ഷം ബോധ്യപ്പെടുത്തുന്നതിനും കെ പി സി സി ഇടപെട്ട് അന്വേഷണം നടത്തണമെന്നും ഐ സി ബാലകൃഷ്ണന്‍ കത്തില്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *