മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണം ; പ്രതിഷേധ പ്രകടനവുമായി എൻഐസി കോട്ടത്തറ മണ്ഡലം കമ്മിറ്റി


Ad
 മന്ത്രി വി ശിവൻകുട്ടി രാജിവെക്കണം  രാജിവെക്കണം;  പ്രതിഷേധ പ്രകടനവുമായി എൻഐസി കോട്ടത്തറ മണ്ഡലം കമ്മിറ്റി  
വെണ്ണിയോട് : നിയമസഭ കയ്യാങ്കളി കേസിൽ സർക്കാരിന്റെ വാദം തള്ളി പ്രതികൾ വിചാരണ നേരിടണം എന്ന സുപ്രീം കോടതി വിധി വന്നിട്ടും മന്ത്രി വി ശിവൻകുട്ടി തൽസ്ഥാനത്ത് തുടരുന്നത് കേരള നിയമസഭയ്ക്കും സംസ്ഥാനത്തിന് മുഴുവൻ നാണക്കേടാണെന്ന് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റി പറഞ്ഞു. വെണ്ണിയോട് ടൗണിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയും മറ്റ് പ്രതികളും ജനപ്രതിനിധി എന്ന നിലയിൽ സഭയിൽ നടത്തിയ പ്രവർത്തികൾ ഒരു തരത്തിലും ന്യായീകരിക്കാൻ ആവില്ലെന്ന് അഭിപ്രായപ്പെട്ടു. മന്ത്രി സ്വയം രാജിവെച്ച് പോകാത്ത സ്ഥിതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടണമെന്നും പറഞ്ഞു. പ്രകടനത്തിൽ നേതാക്കളായ സി സി തങ്കച്ചൻ , വിനോജ് പി ഇ , മധു പി എസ് , അഖിൽ ജോസ് പുത്തൂർ , ജയിൻ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *