August 27, 2026

കർഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങൾക്ക് മൊറട്ടോറിയം അനുവദിക്കണം ;രാഹുൽ ഗാന്ധി

0
IMG_20210729_185246.jpg
By ന്യൂസ് വയനാട് ബ്യൂറോ
കർഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങൾക്ക് മൊറട്ടോറിയം അനുവദിക്കണം
;രാഹുൽ ഗാന്ധി
  കൽപ്പറ്റ : ചെറുതും ഇടത്തരം കർഷകരും ധാരാളമായി അധിവസിക്കുന്ന വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ കർഷകർക്ക് അവരുടെ വായ്പയിൻമേൽ അടിയന്തിരമായി  മൊറട്ടോറിയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് ശ്രീ രാഹുൽ ഗാന്ധി കത്ത് അയച്ചു.
2018, 2019 വർഷങ്ങളിൽ ഉണ്ടായ അതിഭീകര പ്രളയത്തിന് ശേഷം അനന്തമായി നീളുന്ന കോവിഡ്‌ ലോക്ക്ഡൗൺ കാരണം  കർഷകരും ചെറുകിട സംരംഭകരും കടുത്ത പ്രയാസം നേരിടുകയാണ്. തങ്ങളുടെ വിളകൾ മാർക്കറ്റിൽ എത്തിക്കാൻ കഴിയാത്തതും വില കുറവും കാരണം സാമ്പത്തികമായി തകർന്നിരിക്കുന്ന അവസ്ഥയിലാണ് കർഷകർ. ഈ അവസരത്തിൽ യാതൊരും മാനുഷിക പരിഗണനയുമില്ലാതെ നടക്കുന്ന  ജപ്തി നടപടികൾ ഉടൻ നിർത്തിവെയ്ക്കണം എന്നും    കഷ്ടതയനുഭവിക്കുന്ന വയനാട്ടിലെ കർഷകരുടെയും ചെറുകിട സംരംഭകരുടേയും വായ്പകൾക്ക് അടിയന്തിരമായി  മൊറട്ടോറിയം അനുവദിക്കണം എന്നും 2021 ഡിസംബർ 31 വരെ എല്ലാ പിഴപലിശയും ഒഴിവാക്കണം എന്നും  കേന്ദ്ര ധനകാര്യ മന്ത്രിക്ക്  അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *