ഈസ് ഓഫ് ലിവിംഗ് സർവ്വേ പൂർത്തീകരണ പ്രഖ്യാപനം നടത്തി


Ad
ഈസ് ഓഫ് ലിവിംഗ് സർവ്വേ പൂർത്തീകരണ പ്രഖ്യാപനം നടത്തി
മാനന്തവാടി :ബ്ലോക്ക് പഞ്ചായത്തിലെ ഈസ് ഓഫ് ലിവിംഗ് സർവ്വേ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു.
2011 ലെ സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് പ്രകാരമുള്ള ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിലവിലെ ജീവിത നിലവാരം പരിശോധിക്കുന്നതിനും അവർക്ക് ഏതൊക്കെ സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചു എന്ന് കണ്ടെത്തുന്നതിനുമാണ് സർവ്വേ നടത്തിയത്.
ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ ഭാരവാഹികൾ, ട്രൈബൽ പ്രമോട്ടർമാർ, അങ്കണവാടി ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരാണ് വിവരശേഖരണം നടത്തിയത്. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ ഡാറ്റാ അപ് ലോഡിംഗ് ജോലികളുടെ ചുമതല വഹിച്ചു. കോവിഡിന്റെയും പ്രതികൂല കാലാവസ്ഥയുടേയും പ്രതിസന്ധികൾക്കിടയിലാണ് സമയബന്ധിതമായി സർവ്വേ പൂർത്തീകരിച്ചത്.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  ഇ.വി പ്രേമരാജൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ജയൻ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ പി.ശശികുമാർ, സ്റ്റാറ്റിസ്റ്റിക്കൽ  ഇൻസ്പെക്ടർ എൻ.ജെ. ഷിബു, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ  പ്രിൻസ് റ്റി.യു, ഹെഡ് ക്ലർക്ക്  കെ.എസ് ഷാജി, എക്സ്റ്റൻഷൻ ഓഫീസർ  അനിൽകുമാർ.എൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ എൻ.ഐ പ്രിൻസ് മോൻ, വി.എസ്. രജീഷ്‌, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ എം.ജി സാജൻ, ഇബ്രാഹിം. സി, പ്രസാദ് സി.കെ മുതലായവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *