ലോക്ഡൗണില്‍ തൊഴില്‍ നഷ്ടമാവുന്ന തോട്ടം തൊഴിലാളികളുടെ വേതനം ഉറപ്പാക്കണം: പി പി എ കരീം


Ad
ലോക്ഡൗണില്‍ തൊഴില്‍ നഷ്ടമാവുന്ന തോട്ടം തൊഴിലാളികളുടെ വേതനം ഉറപ്പാക്കണം: പി പി എ കരീം

കല്‍പ്പറ്റ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ലോക്ഡൗണില്‍ കുടുങ്ങി തൊഴില്‍ നഷ്ടമാവുന്ന തോട്ടം തൊഴിലാളികളുടെ വേതനം ഉറപ്പാക്കണമെന്ന് തോട്ടം തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും സ്വതന്ത്ര തൊഴിലാളി യൂനിയന്‍(എസ് ടി യു) സംസ്ഥാന വൈസ് പ്രസിഡന്റുമായ പി പി എ കരീം ആവശ്യപ്പെട്ടു. ജില്ലയിലെ റിപ്പണ്‍, അരപ്പറ്റ തുടങ്ങിയ എസ്റ്റേറ്റുകളില്‍ കണ്ടൈന്‍മെന്റ് സോണുകളുടെ പേരില്‍ തൊഴില്‍ നിഷേധിക്കപ്പെടുകയാണ്. ജില്ലയിലെ ആയിരക്കണക്കിന് തോട്ടം തൊഴിലാളികളാണ് ജോലിയില്ലാതെ പട്ടിണിയിലേക്ക് തള്ളപ്പെടുന്നത്. ഇവരുടെ കാര്യം അടിയന്തിരമായി പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് ടി യു മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഇ അബ്ദുറഹ്മാന്‍ ആദ്യ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. എസ് ടി യു ജില്ലാ പ്രസിഡന്റ് പി വി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി മൊയ്തീന്‍ കുട്ടി സ്വാഗതം പറഞ്ഞു. സി മുഹമ്മദ് ഇസ്മായില്‍, സി മമ്മി, ടി ഹംസ, അബു ഗൂഡലായി, എം അലി, ഇ അബ്ദുല്ല, മുനവ്വിര്‍ അഞ്ചുകുന്ന്, ഇബ്റാഹിം കുട്ടി, പി റജീഷലി സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *