സച്ചാര്‍ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി രൂപീകരിച്ചു


Ad
സച്ചാര്‍ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി രൂപീകരിച്ചു;

അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയം

കല്‍പ്പറ്റ: മുസ്‌ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് സച്ചാര്‍ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മറ്റേതെങ്കിലും വിഭാഗങ്ങളുടെ അവകാശങ്ങള്‍ പങ്കിടണമെന്നല്ല, മുസ്‌ലിം വിഭാഗത്തിന് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നാണ് കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ ഇടതു സര്‍ക്കാര്‍ മറ്റ് പല ലക്ഷ്യങ്ങളുടെയും ഭാഗമായി നീതി നിഷേധിക്കുകയാണ്. സച്ചാര്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് വേണ്ടി സംസ്ഥാന സമിതിയുടെ തീരുമാനപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പി പി എ കരീം ചെയര്‍മാനായും ഇബ്റാഹീം ഫൈസി പേരാല്‍ കണ്‍വീനറുമായ 17 അംഗ ജില്ലാ സച്ചാര്‍ സംരക്ഷണ സമിതിയും യോഗത്തില്‍ രൂപീകരിച്ചു. എസ് മുഹമ്മദ് ദാരിമി (സമസ്ത), എം മുഹമ്മദ് മാസ്റ്റര്‍, കെ പി യൂസഫ് ഹാജി (എം ഇ എസ്), സി കെ ഉമ്മര്‍, സയ്യിദ് സൈദലവി സ്വലാഹി (കെ എന്‍ എം), കെ സൈതലവി, എന്‍ സലിം (കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ), പി പി മുഹമ്മദ് മാസ്റ്റര്‍, കെ അബ്ദുല്ല താനേരി (എം എസ് എസ്), ടി പി യൂനുസ്, സി കെ ബഷീര്‍ (ജമാഅത്തെ ഇസ്‌ലാമി), കെ വി ഇബ്റാഹീം, അന്‍വര്‍ സ്വലാഹി (വിസ്ഡം), കെ കെ അഹമ്മദ് ഹാജി, പി കെ അബൂബക്കര്‍ (മുസ്‌ലിം ലീഗ്) എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *