അടച്ചിട്ട കട തുറക്കാനെത്തിയപ്പോൾ തേനീച്ച കൂട് കൂട്ടി; ഉപജീവനമാർഗം തടസപ്പെട്ട് കടയുടമ


Ad
അടച്ചിട്ട കട തുറക്കാനെത്തിയപ്പോൾ തേനീച്ച കൂട് കൂട്ടി; ഉപജീവനമാർഗം തടസപ്പെട്ട് കടയുടമ

തരുവണ: അടച്ചിട്ട കട മാസങ്ങൾക്ക് ശേഷം തുറക്കാനെത്തിയപ്പോൾ കടയുടമയെ കാത്തിരുന്നത് തേനീച്ച കൂട്ടം. ജില്ലയിൽ കൊവിഡ് രോഗം പടർന്നുപിടിച്ച സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിലും ടി പി ആർ നിരക്ക് പ്രകാരമുള്ള നിയന്ത്രണത്തിലും അടച്ചിടേണ്ടി വന്നതാണ് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ ചെമ്പകച്ചാൽ ഷേക്ക് മൊയ്തുവിൻ്റെ കടയും. വീടിനടുത്തായി കച്ചവടം നടത്തിയിരുന്ന മൊയ്തു മാസങ്ങൾക്ക് ശേഷം കട തുറക്കാൻ എത്തിയപ്പോഴാണ് വാതിൽപ്പടിയിൽ തേനീച്ച കൂട് കൂട്ടിയതായി കാണുന്നത്. ഉപജീവന മാർഗമായ കട തുറക്കാൻ ഇവയെ എങ്ങനെ അകറ്റും എന്ന വിഷമത്തിലാണ് മൊയ്തു. തുറക്കാൻ ശ്രമിച്ചപ്പോഴൊക്കെ കുത്തേൽക്കുകയും ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *