അഗസ്റ്റ്യൻ സഹോദരൻമാർ ജയിലിൽ നിന്നെത്തും; മാതാവിൻ്റെ സംസ്കാരം ഇന്ന്


Ad
അഗസ്റ്റ്യൻ സഹോദരൻമാർ ജയിലിൽ നിന്നെത്തും; മാതാവിൻ്റെ സംസ്കാരം ഇന്ന് 

കൽപ്പറ്റ: മുട്ടിൽ മരം മുറിക്കേസ് പ്രതികളായ അഗസ്റ്റ്യൻ സഹോദരൻമാർ അമ്മയുടെ സംസ്കാരച്ചടങ്ങിൽ പോലീസ് പാടില്ലെന്ന ആവശ്യം പിൻവലിച്ചു. മാതാവിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ് നടത്തും. ബുധനാഴ്ചയാണ് എം ഫോൺ ചെയർമാൻ കൂടിയായ മൂങ്ങനാനിയിൽ ഇത്താമ്മ അഗസ്റ്റ്യൻ (71) നിര്യാതയായത്. അന്ന് ഉച്ചയോടെ മക്കളായ അഗസ്റ്റ്യൻ സഹോദരൻമാർ പോലീസ് കസ്റ്റഡിയിലായതോടെ പിന്നിട് നാടകീയ രംഗങ്ങളാണ് ഉണ്ടായത്. 
അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ പോലീസ് പാടില്ലെന്ന പ്രതികളുടെ ആവശ്യം പോലീസും കോടതിയും അംഗീകരിക്കാതിരുന്നതോടെ ബത്തേരി കോടതിവളപ്പിൽ ശക്തമായ വാക്കുതർക്കവും വാഗ്വാദവുമാണ് കഴിഞ്ഞ ദിവസം ഉണ്ടായത് . പോലീസുണ്ടെങ്കിൽ സംസ്കാരത്തിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതോടെ പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയെങ്കിലും തിരിച്ചടിയാകുമെന്നതിനാൽ പ്രതികൾ വാശി ഉപേക്ഷിച്ച് വഴങ്ങി. ഇതോടേ കോടതി നിർദ്ദേശപ്രകാരം ജയിൽ സൂപ്രണ്ടിൻ്റെ മേൽ നോട്ടത്തിൽ ആവശ്യമായ പോലീസ് സാന്നിദ്ധ്യത്തോടെ തന്നെ ഇന്ന് നടക്കുന്ന സംസ്കാര ചടങ്ങിൽ പ്രതികൾ പങ്കെടുക്കും . പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്കാണ് കോടതി അനുമതി നൽകിയിട്ടുള്ളത് . ഒപ്പം അന്വേഷണ സംഘം പ്രതികളെ ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടില്ല. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച്ച കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *