April 16, 2024

കേന്ദ്രവിഹിതം ലഭ്യമായില്ല: റൂസ കോളേജ് വൈകുന്നു

0
കേന്ദ്രവിഹിതം ലഭ്യമായില്ല: റൂസ കോളേജ് വൈകുന്നു

മാനന്തവാടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ സംയുക്ത പദ്ധതിയായ രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാഅഭിയാന്‍ (റൂസ) പ്രകാരം മാനന്തവാടി മണ്ഡലത്തിന് അനുവദിച്ച മാതൃകാ ഡിഗ്രി കോളേജ് നിര്‍മ്മിക്കുന്നതില്‍ 
കേന്ദ്ര വിഹിതം ലഭ്യമാകാത്തതിനാൽ വൈകുന്നു.നിലവില്‍ കേന്ദ്ര വിഹിതമായ 7.2 കോടി രൂപ നാളിത് വരേയും ലഭ്യമായിട്ടില്ല എന്നതാണ് ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുന്നതിന് തടസമായി നില്‍ക്കുന്നത്. കേന്ദ്രം നിഷ്‌കര്‍ഷിച്ചിരുന്ന എല്ലാ മാനദണ്ഡങ്ങളും സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിച്ചിരുന്നു. റൂസ കോളേജുമായി ബന്ധപ്പട്ട് സംസ്ഥാനം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു.കോളേജ് നിര്‍മ്മിക്കാനുള്ള കേന്ദ്ര പദ്ധതി വിഹിതം ഉടന്‍ അനുവദിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളല്ലാതെ ചെറുവിരല്‍ അനക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. പിന്നോക്ക ജില്ലയായ വയനാട്ടിലെ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് കേന്ദ്രം കരിനിഴല്‍ വീഴ്ത്തുകയാണ്.
ഡിഗ്രി കോളേജിനായി സംസ്ഥാന സര്‍ക്കാര്‍ 
10 ഏക്കര്‍ സ്ഥലം അനുവദിക്കുകയും വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കല്‍പ്പറ്റ ഗവ.കോളേജ് പ്രിന്‍സിപ്പല്‍ സ്ഥലം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. റൂസ കോളേജ് തുടങ്ങുന്നതിലെ തടസം സംബന്ധിച്ച് വിഷയം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു നിയമസഭയില്‍ ഉന്നയിച്ചിരുന്നു. വയനാട്ടിലെ വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് തടസം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളിലും, ഈ വിഷയത്തിൽ വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ മൗനത്തിലും വിദ്യാര്‍ത്ഥികൾക്കിടയിലും, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധം കനക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *