ഞങ്ങൾക്കും ജീവിക്കണം; ബാർബർ-ബ്യൂട്ടിഷ്യൻ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി


Ad
ഞങ്ങൾക്കും ജീവിക്കണം; ബാർബർ-ബ്യൂട്ടിഷ്യൻ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി 

കൽപ്പറ്റ :മറ്റു കടകൾ തുറക്കുന്നത് പോലെ ബാർബർ-ബ്യൂട്ടി ഷോപ്പുകളും തുറക്കാൻ അനുവധിക്കുക, തദ്ദേശ ഭരണ സ്ഥാപനങ്ങൾ കെട്ടിട നികുതി ഒഴിവാക്കുക. അതു വഴി ഷോപ്പുകളുടെ വാടക കുറയ്ക്കുക, വൈദ്യുതിബിൽ കുറയ്ക്കുക, ബിനാമി സ്ഥാപനങ്ങൾക്ക് നീയന്ത്രണം ഏർപ്പെടുത്തുക, ക്ഷേമനിധി ഉടൻ നൽകുക, മുൻഗണന ലീസ്റ്റിൽ ഉൾപ്പെടുത്തി എല്ലാ തൊഴിലാളികൾക്കും വാക്സിൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് വയനാട് ബാർബർ-ബ്യൂട്ടിഷ്യൻസ് സമിതി തൊഴിലാളികളുടെ വീടുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സെക്രട്ടറി രജീഷ് എൻ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് വി.എസ് അദ്ധ്യക്ഷത വഹിച്ചു. മാത്യു എം.ജെ, സുരേഷ് ബാബു കോറോം, അനൂപ് കുഞ്ഞോം എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *