April 26, 2024

ജനിതക ബാങ്ക് പദ്ധതി: വിത്തിടീല്‍ നടത്തി

0
Img 20210730 Wa0024.jpg
ജനിതക ബാങ്ക് പദ്ധതി: വിത്തിടീല്‍ നടത്തി

കൽപ്പറ്റ: ആര്‍.ജി.സി.ബിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജനിതക ബാങ്കിങ് പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ പാരമ്പര്യ നെല്‍വിത്തുകളുടെ വിത്തിടീല്‍ നടത്തി. ഗ്രാമപഞ്ചായത്തിലെ മക്കിമല പ്രദേശത്തുള്ള ആദിവാസി നെല്‍ കര്‍ഷകരാണ് കൈതക്കൊല്ലി തറവാട്ടിലെ കാരണവരായ ചന്തുവിന്റെ നേതൃത്വത്തില്‍ വിത്തു വിതച്ചത്. ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ജോസ് പാറയ്ക്കല്‍, എസ്.ടി പ്രമോട്ടര്‍ സുരേഷ്, പ്രോജക്ട് അസോസിയേറ്റ് എസ്. റോഷ്‌നി, ഫീല്‍ഡ് വര്‍ക്കര്‍മാരായ ശ്യാം ശങ്കരന്‍, അരുണ്‍ രാജഗോപാല്‍, എബിന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്‍.ജി.സി.ബി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന ആദിവാസി പൈതൃക പഠനത്തിന്റെ ഭാഗമായാണ് കര്‍ഷകരുടെ പങ്കാളിത്തത്തോടെ പാടങ്ങളില്‍ ജനിതക സംരക്ഷണം നടപ്പിലാക്കുന്നത്. 19 ഇനം പരമ്പാരാഗത നെല്ലിനങ്ങളുടെ വിത്തുകളാണ് പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കിയത്. ഓരോ ഇനങ്ങളേയും പ്രത്യേകം തയ്യാറാക്കിയ പാടങ്ങളില്‍ വേര്‍തിരിച്ച് നടുകയും അവയുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. നെല്ലിനങ്ങളുടെ ജനിതക ഘടനയിലും, പോഷക മൂല്യത്തിലുമുള്ള സവിശേഷതകള്‍ കണ്ടെത്തുന്നതിനുള്ള പഠനങ്ങളും ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊ. ചന്ദ്രഭാസ് നാരായണയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം നടത്തി വരുകയാണ്. കര്‍ഷകര്‍ക്കിടയില്‍ പാരമ്പര്യ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവത്കരണ ക്ലാസ്സ്, ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *