April 24, 2026

വെള്ളമുണ്ട പോലീസ് നീതി പാലിക്കണം; യൂത്ത് ലീഗ്

0
league-902818-937613.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പോലീസ് നീതി പാലിക്കണം; യൂത്ത് ലീഗ്

വെള്ളമുണ്ട : കൊവിഡ് മാനദണ്ഡ ലംഘനത്തിൻ്റെ പേരിൽ വെള്ളമുണ്ട പോലീസ് നിരപരാധികളുടെ പേരിൽ കള്ള കേസുകൾ എടുത്ത് ബുദ്ധിമുട്ടിക്കുകയാണെന്നും ഇതിൽ ന്യൂനപക്ഷങ്ങളെ കൊവിഡിൻ്റെ മറവിൽ വേട്ടയാടുകയാണെന്നും വെള്ളമുണ്ട പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം വെള്ളിയാഴ്ച പുലിക്കാട് പള്ളിക്ക് മുമ്പിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ കൂടി നിന്നതിൻ്റെ പേരിൽ മഹല്ല് കമ്മിറ്റിയുടെ പേരിൽ കേസ് ചുമത്തി. ജൂമാ നിസ്ക്കാരം നടത്തിയിട്ടില്ല. നിസ്ക്കാരം ഉണ്ടോ എന്ന് അന്വേഷിക്കാനാണ് ചിലർ വന്നത്. ഇതിൻ്റെ പേരിൽ പോലും കേസ് ചുമത്തുന്നത് നീതീകരിക്കാനാവില്ല. ഇനിയും ന്യൂനപക്ഷ വിഭാഗത്തെ മാത്രം തിരുഞ്ഞ് പിടിക്കുന്ന രീതി തുടരുകയാണെങ്കിൽ പോലീസ് സ്റ്റേഷന് മുന്നിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സമരം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ പ്രസിഡന്റ് ഇ വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. വി അബ്ദുല്ല, എൻ സമദ്, കെ അബ്ദുള്ള, പി ശറഫു, നാസർ പുലിക്കാട്, എം സിറാജ്, കെ ഫൈസൽ, പി മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *