April 24, 2026

കൊവിഡ് മാനദണ്ഡ ലംഘനം; ജില്ലയില്‍ 3117 കേസുകള്‍ രജിസ്റ്റർ ചെയ്തു

0
kerala-police.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊവിഡ് മാനദണ്ഡ ലംഘനം;

ജില്ലയില്‍ 3117 കേസുകള്‍ രജിസ്റ്റർ ചെയ്തു
കൽപ്പറ്റ: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാന-ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിവിധ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘച്ചതിന് ജില്ലയില്‍ ജൂണ്‍, ജൂലായ് മാസങ്ങളിലായി 3117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 31 കേസുകള്‍ ക്വാറന്‍റൈന്‍ ലംഘനം നടത്തിയതിന് എടുത്ത കേസുകളാണ്. പൊതുയിടങ്ങളില്‍ ശരിയായ വിധം മാസക്ക് ധരിക്കാത്തതിന് 13387 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 13287 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ‌ പി‌ എസ് അറിയിച്ചു. 
കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ കഴിയണമെന്നും, പൊതുജനം കൃത്യമായി കൊവിഡ് മാനദണ്ഡം പാലിച്ച് പൊതു ഇടങ്ങളില്‍ പെരുമാറാണമെന്നും ശരിയായ വിധം മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *