മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


Ad
മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ടിഎസ്പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളില്‍ 2021-22 അദ്ധ്യയന വര്‍ഷം ഡിഗ്രി, പിജി, ഡിപ്ലോമ, എഞ്ചിനീയറിംഗ്, മെഡിക്കല്‍, ഗവേഷണം തുടങ്ങിയവ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. മെറിറ്റില്‍ അഡ്മിഷന്‍ നേടി ഗവണ്‍മെന്റ് സ്ഥാപനങ്ങളിലോ എയ്ഡഡ് സ്ഥാപനങ്ങളിലോ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹതയുള്ളത്. അപേക്ഷകര്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പരിധിയിലുള്ള നെന്മേനി, മീനങ്ങാടി, അമ്പലവയല്‍, നൂല്‍പ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷ യോടൊപ്പം ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപ്രതം, ഗ്രാമപഞ്ചായത്ത് മുഖേന മെറിറ്റോറിയസ് കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് കോപ്പി, പാസ്സായ കോഴ്സിന്റെ മാര്‍ക് ലിസ്റ്റ് കോപ്പി എന്നിവ സമര്‍പ്പിക്കണം. അപേക്ഷ ആഗസ്റ്റ് 31 നകം ബത്തേരി ഡെവലപ്പ്മെന്റ് ഓഫീസ്, അല്ലെങ്കില്‍ അതാത് പരിധിയിലുളള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍. 04936 221074.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *