August 12, 2026

മെഡിക്കൽ കോളേജ് റോഡിൽ പതിവാകുന്ന ഗതാഗത തടസത്തിന് ഉടൻ പരിഹാരം കാണണം; എസ് ഡി പി ഐ

0
IMG-20210803-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
മെഡിക്കൽ കോളേജ് റോഡിൽ പതിവാകുന്ന ഗതാഗത തടസത്തിന് ഉടൻ പരിഹാരം കാണണം; എസ് ഡി പി ഐ 

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗത കുരുക്ക് പതിവാകുമ്പോൾ അതിനെതിരെ അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി രംഗത്തെത്തി. ആവശ്യമായ പാർക്കിങ്ങ് സൗകര്യമില്ലാത്തത്തിനാൽ വാഹനങ്ങൾ റോഡിനോട് ചേർന്ന് നിർത്തിയിടുന്നതിനാലും, റോഡിന്റെ വീതി കുറവായതിനാലുമാണ് കുരുക്ക് രൂക്ഷമാകുന്നതെന്നും .
അത്യാസന്ന നിലയിൽ ഉള്ള രോഗികളുമായെത്തുന്ന വാഹനങ്ങൾ പോസ്റ്റ് ഓഫീസ് മുതൽ ആശുപത്രി വരെ എത്തുമ്പോഴേക്കും ഏറെ വിലപ്പെട്ട സമയം കുരുക്കിൽ അകപ്പെടുന്നതായി ഡ്രൈവർമാർ സാക്ഷ്യപ്പെടുത്തുന്നു.ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തിയതിനെ തുടർന്നും കോവിഡ് ആശുപത്രി ആയതിനാലും രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് പോലെ തന്നെ കൂട്ടിരിപ്പ്കാർ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ സൗകര്യം ഇല്ലാത്തതിനാൽ റോഡ് വശങ്ങളിൽ നിർത്തിയിടുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്.
ആയതിനാൽ തന്നെ അധികൃതർ അടിയന്തിരമായി ഇടപെട്ടുകൊണ്ട് ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്ന് പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *