September 22, 2026

അനുമോദന സദസ് സംഘടിപ്പിച്ചു

0
IMG-20210815-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായി അനുമോദന സദസ് സംഘടിപ്പിച്ചു

വട്ടോളി :എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തവിഞ്ഞാൽ പഞ്ചായത്തു വാർഡ് 21-ലെ വിദ്യാർത്ഥികളെ സി പി ഐ എം വാർഡ് പാർട്ടി കമ്മിറ്റി അനുമോദിച്ചു.
അനുമോദ ചടങ്ങ് വാർഡ് മെമ്പർ ശ്രീലത കൃഷ്ണൻ ഉദ്ഘാടനം ചെയ്യ്തു. ഇ എം പീയുസ് സ്വാഗതം പറഞ്ഞു. സജേഷ് ബാബു അധ്യക്ഷൻ ആയിരുന്നു. ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജന, സി എസ്.അശ്വിൻബാബു, ബിജിനപുരുഷു , അശ്വിനിദാസ്, ശ്രീലക്ഷ്മിജയൻ, ഹൃദ്യ ഷാജി, ഗായത്രിപ്രകാശൻ, അനുജ സി കെ , ജോയൽ സുബിൻ ഡോണ,അലീന ഷെറി, അർച്ചന ഓമനകുട്ടൻ എന്നിവർ ഏറ്റു വാങ്ങി. മുഖ്യ പ്രഭാഷകനും അധ്യാപകനും ആയ അജീഷ് ജോസഫ്, ജയചന്ദ്രൻ, ജെസ്സിഫിലിപ്പ്, ബിജു മാത്യു, പ്രകാശൻ, സുബിൻ ജോസ്, സിൽജോ. എന്നിവർ ആശംസകൾ അറിയിച്ചു കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ സിജോ ജോസ് വട്ടോളി നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *