ജനകീയാസൂത്രണം രജത ജൂബിലി, ശ്രദ്ധേയമായി തലമുറസംഗമം


Ad
ജനകീയാസൂത്രണം രജത ജൂബിലി, ശ്രദ്ധേയമായി തലമുറസംഗമം 

കാവുംമന്ദം: ജനകീയാസൂത്രണത്തിന്‍റെ 25ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന മുന്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ആദരിച്ചത് തലമുറകളുടെ സംഗമമായി മാറി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ആന്‍റണി വികസന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി മുന്‍ ഭരണ സമിതി അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എന്‍ ഗോപിനാഥന്‍, കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, വല്‍സല നളിനാക്ഷന്‍, സിബിള്‍ എഡ്വേഡ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ബഷീര്‍ പുള്ളാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക സ്വാഗതവും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ രാധ പുലിക്കോട് നന്ദിയും പറഞ്ഞു. മുന്‍ ജനപ്രതിനിധികളായ എം പി മുസ്തഫ, സി ടി ചാക്കോ, എം എ ജോസഫ്, എം ടി ജോണി, കെ വി ചന്ദ്രശേഖരന്‍, രാഘവമേനോന്‍, എം എം മാത്യു, മേരി പാറയില്‍, അന്നമ്മ ജോസഫ്, പി ആര്‍ വിജയന്‍, മുന്‍ സെക്രട്ടറി ടി ഡി ജോണി തുടങ്ങിയവരെയാണ് ആദരിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടും മറ്റും ചടങ്ങില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത മുന്‍ ജനപ്രതിനിധികളെ വീട്ടില്‍ പോയി ആദരിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *