May 14, 2026

ജില്ലയില്‍ 559 പേര്‍ക്ക് കൂടി കോവിഡ് ; 555 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
COVID-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 559 പേര്‍ക്ക് കൂടി കോവിഡ് ; 555 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.19
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (18.08.21) 559 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 676 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.19 ആണ്. 555 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87415 ആയി. 80468 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6036 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4680 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്മേനി 66, കല്‍പ്പറ്റ 46, ബത്തേരി 43, പൂതാടി 31, മീനങ്ങാടി 30, വെള്ളമുണ്ട 28, തവിഞ്ഞാല്‍ 26, മാനന്തവാടി, മുട്ടില്‍ 25 വീതം, മുള്ളന്‍കൊല്ലി, മൂപ്പൈനാട് 24 വീതം, വെങ്ങപ്പള്ളി 22, പനമരം 21, നൂല്‍പ്പുഴ 20, പടിഞ്ഞാറത്തറ 19, പുല്‍പള്ളി 15, മേപ്പാടി 14, തിരുനെല്ലി 12, എടവക, വൈത്തിരി 10 വീതം, കണിയാമ്പറ്റ, തരിയോട് 9 വീതം, അമ്പലവയല്‍ 8, കോട്ടത്തറ 7, പൊഴുതന 6, തൊണ്ടര്‍നാട് 4, ഇടുക്കി സ്വദേശിയായ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനത്തും നിന്നും എത്തിയ 3 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒരു കര്‍ണാടക സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
*676 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 39 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 637 പേരുമാണ് രോഗമുക്തരായത്.
*1189 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.08.21) പുതുതായി നിരീക്ഷണത്തിലായത് 1189 പേരാണ്. 1373 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17330 പേര്‍. ഇന്ന് പുതുതായി 71 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3284 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 654946 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 626958 എണ്ണത്തിന്റെ ഫലം ലഭിച്ചു. 539543 പേര്‍ നെഗറ്റീവും 87415 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *