June 13, 2026

മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ സ്മാർട്ട് ഫോണുകൾ നൽകി

0
IMG-20210823-WA0041.jpg
By ന്യൂസ് വയനാട് ബ്യൂറോ
മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ സ്മാർട്ട് ഫോണുകൾ നൽകി

തോണിച്ചാൽ. മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ വിദ്യാമൃതം പദ്ധതിയിലുൾപ്പെടുത്തി വയനാട് ജില്ലയിലെ നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകുന്നതിൻ്റെ ജില്ലാ തല ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു.ഫോണുകൾ മമ്മൂട്ടി ഫാൻസ് ജില്ലാ പ്രസിഡണ്ട് വിഷ്ണുരാജ് ജസ്റ്റിൻ ബേബിക്ക് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർ എം പി വത്സൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ലിസി ജോൺ, മാനന്തവാടി കൗൺസിലർ ഫാത്തിമ എന്നിവരും, ശശികുമാർ കെ.പി, അനിൽകുമാർ.പി കെ, സുന്ദരൻ, ജഷീർ നിയാസ്,അനിൽ മാഷ് എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ അൻസാർ സ്വാഗതവും രമേശൻ നന്ദിയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *