October 16, 2026

പുതിയ പദവി രാഹുൽ ഗാന്ധി നൽകിയ അംഗീകാരമെന്ന് എൻ.ഡി. അപ്പച്ചൻ

0
IMG-20210829-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുതിയ പദവി രാഹുൽ ഗാന്ധി നൽകിയ അംഗീകാരമെന്നും പ്രതീക്ഷിക്കാത്ത സ്ഥാന ലബ്ധിയെന്നും വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ.കാക്കവയലിലെ വീട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീണ്ടും ഡിസിസി പ്രസിഡന്റാകാൻ ആഗ്രഹിച്ചില്ല, സ്ഥാനം രാഹുൽ ഗാന്ധി നൽകിയ അംഗീകാരം.
പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. എതിർ ശബ്ദങ്ങളെ അനുനയിപ്പിക്കാൻ ശ്രമിക്കും. രാഹുൽ ഗാന്ധിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കും.
പാർട്ടിയെ നയിക്കുന്നതിൽ പ്രായം പ്രശ്നമല്ല. താൻ പൂർണ ആരോഗ്യവാനാണ്. എല്ലാ പരിപാടിയിലും എപ്പോഴും പങ്കെടുക്കുന്നുണ്ട്.
 നിയമസഭ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജക മണ്ഡലത്തിലേക്ക് തൻ്റെ പേരും പരിഗണിച്ചെങ്കിലും മത്സരിക്കാൻ സീറ്റ് കിട്ടിയില്ല.എന്നാൽ അന്ന് താൻ പരാതിയുമായി രംഗത്ത് വന്നിട്ടില്ല.
ഇത് കൂടി രാഹുൽ ഗാന്ധി പരിഗണിച്ചിട്ടുണ്ടാകാമെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു .
ഇന്നലെ രാത്രിയാണ് മറ്റ് 13 ഡി.സി.സി. പ്രസിഡണ്ടുമാർക്കൊപ്പം എൻ. ഡി. അപ്പച്ചനെ വയനാട് ഡി.സി.സി. പ്രസിഡണ്ടായി പ്രഖ്യാപിച്ചത് .മറ്റ് പല പേരുകളും സജീവമായി ഉണ്ടായിരുന്നെങ്കിലും തലേന്ന് മാത്രമാണ് എൻ. ഡി. അപ്പച്ചൻ്റെ പേര് ഉയർന്ന് വന്നത്. രാഹുൽ ഗാന്ധി എം.പിയാണ് തൻ്റെ മണ്ഡലത്തിൻ്റെ ആസ്ഥാന ജില്ലക്ക് പുതിയ നേതാവിനെ നിർദ്ദേശിച്ചത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *