June 24, 2026

നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ എൻ എസ് എസിന്റെയും ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോയുടെയും സഹകരണത്തോടെ കൂട്ടയോട്ടം സംഘടിപ്പിച്ചു

0
IMG-20210829-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: ആസാദി കാ അമൃത് മഹോത്സവ്, ഫിറ്റ് ഇന്ത്യ ക്യാംപെയിൻ എന്നീ പരിപാടികളുടെ ഭാഗമായി വയനാട് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നാഷണൽ സർവീസ് സ്കീമിന്റെയും ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോയുടെയും സഹകരണത്തോടെ കൂട്ടയോട്ടം (ഫിറ്റ്‌ ഇന്ത്യ റൺ) സംഘടിപ്പിച്ചു. ഡബ്ല്യു എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഫാരീദ് ടി പി ഫ്ലാഗോഫ് ചെയ്തു. നെഹ്റു യുവ കേന്ദ്ര യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ഡോ. ആർ എസ് ഹരി ആമുഖ പ്രഭാഷണം നടത്തി. ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ – ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം വി പ്രജിത്ത് കുമാർ, എൻ എസ് എസ് മുൻ ജില്ലാ കോർഡിനേറ്റർ കബീർ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ക്ലബ്ബ് അംഗങ്ങൾ, നാഷണൽ യൂത്ത് വോളന്റിയർമാർ, എൻ എസ് എസ് വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു. ക്വിസ് മത്സരം, സെമിനാർ, ചിത്രരചനാ മത്സരം, ദേശഭക്തി ഗാനാലാപനം, വെബിനാർ, ശുചീകരണ യഞ്ജം തുടങ്ങിയ വിവിധ പരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച് വരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *