April 27, 2024

പെട്ടിക്കടകളുടെയും ആട് വിതരണത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു

0
Img 20210828 Wa0066.jpg
കൽപ്പറ്റ: പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഊരുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പ്രത്യേക ഉപജീവന പാക്കേജിൽ ഉൾപ്പെടുത്തി ആരംഭിച്ച പെട്ടിക്കടകളുടെയും ആട് വിതരണത്തിൻ്റെയും ജില്ലാതല ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവ്വഹിച്ചു. ഗോത്ര മേഖലയിലെ ഉപജീവന പ്രവർത്തനം പ്രോത്സാഹിപ്പിക്കുക, വരുമാന പ്രവർത്തനം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. 
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഊരുകളിലാണ് പെട്ടിക്കടകൾ തുടങ്ങുന്നത്. നിലവിൽ 10 കടകൾ പ്രവർത്തനമാരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കടകൾ ആരംഭിക്കും. ജില്ലയിലെ 269 ഗുണഭോക്താക്കൾക്കാണ് മൂന്ന് വീതം ആടുകളെ വിതരണം ചെയ്തത്. ദുർബല വിഭാഗങ്ങളായ പണിയ, അടിയ, കാട്ടുനായ്ക്ക എന്നീ വിഭാഗക്കാർക്കാണ് പദ്ധതിയിലൂടെ ആടിനെ ലഭിച്ചത്.
മാനന്തവാടി എടപ്പിടി കോളനിയിൽ നടന്ന ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിബിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത മുഖ്യ പ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ അബ്ദുൾ ആസിഫ്, എ.ഡി.എം.സിമാരായ കെ.ടി. മുരളി, വാസുപ്രദീപ്, മുൻ നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജ്, സി.ഡി.എസ് ചെയർപേഴ്സൺ വത്സ മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *