August 12, 2026

”പോരാളി പട്ടിക സ്ഥാപിക്കൽ ” പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

0
IMG-20210829-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മലബാർ സ്വാതന്ത്ര്യ സമര പോരാളികളെ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റുന്ന മോഡി സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ശാഖാ തലങ്ങളിൽ നടത്തുന്ന ''പോരാളി പട്ടിക സ്ഥാപിക്കൽ '' പ്രതിഷേധ പരിപാടി മാനന്തവാടി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ പോരാളി പട്ടിക സ്ഥാപിച്ചു കൊണ്ട് നടത്തി. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത, വെളളക്കാരന്റെ ഷൂ നക്കിയ പാരമ്പര്യമുളള നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുളള സംഘ്പരിവാർ ഗവൺമെന്റിന്റെ ചരിത്ര തിരസ്ക്കരണം പ്രബുദ്ധരായ പൊതുജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. റഷീദ് പടയൻ പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം വൈ.പ്രസിഡന്റ് കബീർ മാനന്തവാടി, മുനിസിപ്പൽ പ്രസിഡന്റ് ഷബീർ സൂഫി, എം. അബ്ദുല്ല, സി. ബഷീർ, സൈനുദ്ധീൻ ചാമക്കാലി എന്നിവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടന്ന പരിപാടിക്ക് നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *