എട്ടു നോമ്പിനൊരുങ്ങി കോറോം യാക്കോബായ ദേവാലയം


Ad
കോറോം: കോറോം സെൻ്റ് മേരിസ് യാക്കോബായ സൂനോറൊ പള്ളിയിൽ എട്ടു നോമ്പാചരണത്തിനും ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളിനും ഒരുക്കങ്ങളായി.മലബാർ ഭദ്രാസനത്തിൽ ദൈവമാതാവിന്റെ തിരുശേഷിപ്പ് സ്ഥാപിതമായ ദേവാലയമാണിത്. ആഘോഷങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സെപ്റ്റംബർ 01 മുതൽ 08 വരെ നടത്തപ്പെടുമെന്ന് ഇടവക വികാരി ഫാദർ അതുൽ കുമ്പളംപുഴയിൽ അറിയിച്ചു. സെപ്റ്റംബർ ഒന്നാം തിയതി കൊടി ഉയർത്തുന്നത്തോടെ പെരുന്നാൾ ശിശ്രൂഷകൾക്ക് തുടക്കം കുറിക്കും. സെപ്റ്റംബർ 03 വെള്ളിയാഴ്ച ഇടവക മെത്രാപ്പോലിത്ത സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലിത്ത കുർബാന അർപ്പിക്കും. അർപ്പിക്കും. എട്ടാം തിയതി വിശുദ്ധ ദൈവമാതാവിന്റെ സൂനോറോ ആഘോഷമായി പേടകത്തിൽ നിന്നു പുറത്ത് എടുക്കുന്നതാണന്ന് പള്ളി ട്രസ്റ്റി ബൈജു തൊണ്ടുങ്കൽ സെക്രട്ടറി ജിജോ വള്ളിക്കാട്ട് എന്നിവർ അറിയിച്ചു..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *