സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കര്‍ഫ്യൂ ഇന്ന് മുതല്‍ നടപ്പിലാക്കും,


Ad
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കര്‍ഫ്യൂ ഇന്ന് മുതല്‍ നടപ്പിലാക്കും.രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കര്‍ഫ്യൂ നടപ്പാക്കുന്നത്. അതേസമയം പകല്‍ സമയത്ത് സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേര്‍ത്തുള്ള പൊലീസിന്റെ യോഗവും ഉടനെ നടക്കും. വാര്‍ഡുകളിലെ ലോക്ക്ഡൗണ്‍, പ്രതിവാര രോഗബാധിത-ജനസംഖ്യാ അനുപാതം ഏഴ് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ഈയാഴ്ച്ച നടപ്പാക്കും. മറ്റന്നാള്‍ നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്‌ദ്ധരെ വിളിച്ചുചേര്‍ത്തുള്ള നിര്‍ണായക യോഗവും നടക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *