May 14, 2026

ശാസ്ത്രരംഗം; വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു

0
IMG-20210831-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്ലോടി: കല്ലോടി സെന്റ്ജോസഫ്സ് യു. പി സ്കൂളിൽ ശാസ്ത്രരംഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ച് ജില്ലാ ശാസ്ത്രരംഗം കോർഡിനേറ്റർ ജയരാജൻ മാസ്റ്റർ സംസാരിച്ചു. യോഗത്തിന് സ്കൂൾ മാനേജർ റവ. ഫാ. ബിജു മാവറ അധ്യക്ഷത വഹിച്ചു. ശാസ്‌ത്രപരീക്ഷണങ്ങൾ, പാവകളി, അറ്റ്ലസ് പരിചയപ്പെടുത്തൽ, ഗണിതത്തിലെ സൂത്രവിദ്യകളുടെ പങ്കുവെക്കൽ എന്നിങ്ങനെയുള്ള പരിപാടികൾ വിദ്യാർത്ഥികൾ മികവോടെ അവതരിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ സജി ജോൺ, അധ്യാപിക ലിൻസി കുര്യൻ പി. ടി. എ പ്രസിഡന്റ്‌ സന്തോഷ്‌ ഒ. എക്സ് എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *