May 14, 2026

വയനാട് മെഡിക്കല്‍ കോളേജ് വിദഗ്ദ്ധ സംഘം ബുധനാഴ്ച പരിശോധന നടത്തും

0
sp-1153073706-fbomy1-thumbnail-2.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച വിദഗ്ധ സംഘം ബുധനാഴ്ച മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തും. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തിന്റെ അഡീഷണല്‍ പ്രൊഫസര്‍ ഡോ.ജെസി റോസ് ജോര്‍ജ്ജ്, സൈക്കോളജി വിഭാഗത്തിന്റെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. ജൗഹറ, ബയോ കെമിസ്ട്രി ചുമതലയുള്ള പ്രൊഫസര്‍. ഡോ കെ  മുഹമ്മദ് അഷറഫ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ചുമതലയുള്ള ഡോ.ബിന്‍സു വിജയന്‍, സീനിയര്‍ ക്ലര്‍ക്ക് പി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച പരിശോധന നടത്തുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *