കൽപ്പറ്റക്ക് പിന്നാലെ മാനന്തവാടി പട്ടണത്തിനും പൂട്ടു വീണു


Ad
മാനന്തവാടി: പ്രതിവാര കോവിഡ് നിരക്ക് കൂടിയതിനെ തുടർന്ന് വയനാട്ടിലെ പ്രധാന നഗരങ്ങൾക്ക് പൂട്ടു വീണു. കഴിഞ്ഞ ആഴ്ച കൽപ്പറ്റ ടൗൺ സമ്പൂർണ ലോക്ഡൗൺ ആയി പ്രഖ്യാപിച്ചു. ഇന്നലെ മുതൽ മാനന്തവാടി നഗരവും ലോക്കിലായി. 
ജില്ലാ ഭരണകൂടത്തിന്റെ കണക്ക് പ്രകാരം കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമുള്ളതിനാല്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മാനന്തവാടി ടൗണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കൃത്യമായി നടപ്പില്‍ വരുത്താന്‍ നഗരസഭ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. കണ്ടെയ്ന്‍മെന്റ് ഡിവിഷനുകളില്‍പ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനൊപ്പം എതിര്‍വശത്തുള്ള മറ്റ് ഡിവിഷനുകളിലെ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുവാനും നഗരസഭ വിളിച്ച് ചേര്‍ത്ത വ്യാപാരികള്‍, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. പ്രതിവാര നിരക്ക് കുറഞ്ഞാൽ അടുത്ത തിങ്കളാഴ്ചയാണ് നിയന്ത്രണം ഒഴിവാക്കുക.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *