April 19, 2024

പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ സംബുഷ്ടമായ ഭക്ഷണങ്ങൾ

0
N311773010f4467ed55e612fd970e6476acc2389d1edf7a6e092f0b9bc1ef2228a7489293e.jpg
പ്രോട്ടീന്‍ സമ്ബുഷ്ടമായ ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ച്‌ പലരും അത്ര ബോധവാന്‍മാരല്ല. മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രോട്ടീന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എല്ലുകള്‍ക്ക് ബലമുണ്ടാക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനുമെല്ലാം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുന്നു.
ഒരു വ്യക്തിയ്ക്ക് പ്രതിദിനം 50 ഗ്രാം പ്രോട്ടീന്‍ ലഭിക്കേണ്ടതുണ്ടെന്ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) വ്യക്തമാക്കുന്നു. പ്രോട്ടീനില്‍ ധാരാളമായി അടങ്ങിയിട്ടുള്ള അമിനോ ആസിഡുകള്‍ ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്തുന്നു.
പ്രോട്ടീന് അടങ്ങിയ ഭക്ഷണം അമിത വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചറിയാം…
ഒന്ന്…
മുളപ്പിച്ച ചെറുപ്പയര്‍ പ്രോട്ടീന്‍ സമ്ബുഷ്ടമായതിനാല്‍ ദഹിക്കാനും എളുപ്പമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് മുളപ്പിച്ച പയര്‍.
രണ്ട്…
പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് നട്സുകള്‍. ബദാം, വാള്‍നട്ട്, കശുവണ്ടി എന്നിവ പ്രോട്ടീന്റെ ഏറ്റവും ഉയര്‍ന്ന ഉറവിടങ്ങളാണ്. ഇരുമ്ബ്, കാല്‍സ്യം, വൈറ്റമിന്‍ എ, ബി എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവ. ദിവസവും ഒരുപിടി നട്‌സ് വെറും വയറ്റില്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മൂന്ന്…
ഓട്സില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ മാത്രമല്ല, ലയിക്കുന്ന നാരുകളുടെ കലവറ കൂടിയാണ്. കൂടാതെ, ഇവ ദഹിക്കാന്‍ എളുപ്പവുമാണ്. ഒരു ചെറിയ കപ്പ് ഓട്സില്‍ 12 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
നാല്…
ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന മറ്റൊരു ഭക്ഷണമാണ് മുട്ടയുടെ വെള്ള. ശരീരഭാരം കുറയ്ക്കാനും മസില്‍ വര്‍ധിപ്പിക്കാനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ഒരു മുട്ടയില്‍ ആറ് പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *