June 10, 2026

ജില്ലയില്‍ 1003 പേര്‍ക്ക് കൂടി കോവിഡ്; 997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :വയനാട് ജില്ലയില്‍ ഇന്ന് (03.09.21) 1003 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു.
256 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.43 ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100,781ആയി. 89173 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10224 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8515 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 83, മുട്ടില്‍ 73, ബത്തേരി 63, കല്‍പ്പറ്റ, മീനങ്ങാടി 58 വീതം, പൂതാടി 55, പടിഞ്ഞാറത്തറ 49, വെള്ളമുണ്ട 48, തവിഞ്ഞാല്‍ 46, നൂല്‍പ്പുഴ 45, തിരുനെല്ലി 44, നെന്‍മേനി 41, പൊഴുതന 38, പനമരം 37, എടവക, കണിയാമ്പറ്റ, പുല്‍പ്പള്ളി 33 വീതം, തൊണ്ടര്‍നാട് 30, മൂപ്പൈനാട് 26, വൈത്തിരി 23, മുള്ളന്‍കൊല്ലി 18, കോട്ടത്തറ, മേപ്പാടി 16 വീതം, അമ്പലവയല്‍ 15, തരിയോട് 9, വെങ്ങപ്പള്ളി 7 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനത്തുനിന്നും വന്ന 5 തമിഴ്‌നാട് സ്വദേശികള്‍ക്കും തമിഴ്‌നാട് നിന്നും വന്ന ഒരു മുട്ടില്‍ സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*256 പേര്‍ക്ക് ഇന്ന് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 65 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 191 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*2721 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (03.09.21) പുതുതായി നിരീക്ഷണത്തിലായത് 2721 പേരാണ്. 1072 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 24973 പേര്‍. ഇന്ന് പുതുതായി 148 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4163 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 710608 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 699864 എണ്ണത്തിന്റെ ഫലം ലഭിച്ചു. 599083 പേര്‍ നെഗറ്റീവും 100781 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *